ചെന്നൈ: കൊതുകു നശീകരണ ഉപകരണത്തിൽ നിന്നും തീപടർന്ന് പിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. ചെന്നൈ മാധവരത്തായിരുന്നു അപകടം സംഭവിച്ചത്. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര തുടങ്ങിയവരാണ് മരിച്ചത്.
കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടയിൽ തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുക കൂടി ചെയ്തതോടെ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചു.
Post Your Comments