Latest NewsKerala

ഉണ്ണിയപ്പം വിറ്റ കുട്ടിയുടെ മരണം: പിന്നിൽ പതിനഞ്ചാം വയസ്സിലെ പീഡനവും ബ്ലാക്ക്‌മെയിലും: യുവാവിനെതിരെ പരാതി

കായംകുളം: ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസികവും ശാരീരികവുമായ പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഭാര്യയുടെ ബന്ധുവായ യുവാവ് കുട്ടിയെ രണ്ടു വർഷം മുൻപ് ശാരീരികമായി പീഡിപ്പിച്ചതായും, ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും കാട്ടി യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പിതാവ് ആരോപിക്കുന്നു.

തങ്ങൾക്ക് ഈ വിവരം കുട്ടി ജീവനൊടുക്കിയതിന് ശേഷം മാത്രമാണ് അറിയാനായതെന്നും, അത് കുട്ടിയുടെ കൂട്ടുകാരികൾ വെളിപ്പെടുത്തിയതാണെന്നും പിതാവ് പറയുന്നു. മകൾ ഈ വിഷമമെല്ലാം മനസ്സിൽ വെച്ചുകൊണ്ട് നടന്നെന്നും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഇതിന് പരിഹാരം കണ്ടേനെയെന്നും പിതാവ് വിജയൻ പറഞ്ഞു. താൻ യുവാവിന്റെ നിരന്തര ഭീഷണി മൂലം ജീവനൊടുക്കുമെന്നു കൂട്ടുകാരികളോട് പറഞ്ഞിരുന്നതായും എന്നാൽ ഇത് അവർ കാര്യമായെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.

കുട്ടി മരിച്ച ശേഷമാണ് കൂട്ടുകാരികൾ ഇത് വെളിപ്പെടുത്തിയത്. കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പിലും യുവാവിനെതിരെ ആരോപണമുണ്ട്. മാതാപിതാക്കളെ ഒരുപാട് സ്നേഹിക്കുന്നെന്നും കത്തിലുണ്ട്.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

അതേസമയം, വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം പരിശോധനയിലെ കണ്ടെത്തൽ. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയനും, അമ്മ രാധികയും വികലാംഗരാണ്. മരിച്ച വിഷ്ണുപ്രിയയും അനിയനും ഉണ്ണിയപ്പം വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button