കോട്ടയം: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരിക്കേറ്റു. പട്ടിത്താനം സ്വദേശി രാഹുല്‍ (34) ആണ് മരിച്ചത്. തച്ചിരവേലില്‍ പോള്‍ ജോസഫി(38)നാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : വളർത്തു നായകൾ തമ്മിലുണ്ടായ കടിപടി: അയല്‍ക്കാര്‍ തമ്മില്‍ അടിയായി, ഒടുവില്‍ വെടിവെപ്പില്‍ രണ്ട് മരണം
ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് അപകടമുണ്ടായത്. ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ബസ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയില്‍പെടുകയായിരുന്നു.
രാഹുലിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Comment