ErnakulamKeralaNattuvarthaLatest NewsNews

പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം: കട പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു.

Read Also : തോരാതെ മഴ! ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം തുടരുന്നു, കാണാതായവർക്കുളള തിരച്ചിൽ ഊർജ്ജിതമാക്കി

അർദ്ധരാത്രി ഒന്നരയോടെയാണ് തീ പടര്‍ന്നത്. ഉടനെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ഹോട്ടലിന് പിന്‍വശത്ത് ഗ്യാസ് സിലിണ്ടറുകളും മറ്റും സൂക്ഷിച്ചിരുന്ന ഭാഗത്തേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ആണ് ഒഴിവായത്.

Read Also : നിഷ 3 മാസത്തിനിടെ വിവാഹം കഴിച്ചത് 3 യുവാക്കളെ! ഒരാഴ്ച്ചയ്ക്കുള്ളിൽ മുങ്ങും, നവവരന്മാർക്കെല്ലാം ഉണ്ടായത് വലിയ നഷ്ടങ്ങൾ

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button