ഹിമാചൽ പ്രദേശിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കോടികളുടെ നാശനഷ്ടം. നിലവിൽ, പ്രളയത്തിൽ 74 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ ഇരുപതോളം പേരെയാണ് കാണാതായത്. വിവിധ സേനകളുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 55 ദിവസത്തിനിടെ 113 ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഷിംല, സോളൻ, മാണ്ഡി, ചമ്പാ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിലൂടെ കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി അറിയുവാനും, ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കഴിയുന്നതാണ്.
Post Your Comments