IdukkiLatest NewsKeralaNattuvarthaNews

കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തി : പ്ര​തി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

മ​ട്ടാ​ഞ്ചേ​രി രാ​മേ​ശ്വ​രം പാ​ണ്ടി​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ച​ക്കാ​ല​ക്ക​ൽ ജോ​ണ്‍ പോ​ൾ (35), ആ​ന്‍റ​ണി റെ​യ്സ​ണ്‍ (36) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്

തൊ​ടു​പു​ഴ: കാ​റി​ൽ ര​ണ്ടു കി​ലോ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് നാ​ലു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. മ​ട്ടാ​ഞ്ചേ​രി രാ​മേ​ശ്വ​രം പാ​ണ്ടി​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ ച​ക്കാ​ല​ക്ക​ൽ ജോ​ണ്‍ പോ​ൾ (35), ആ​ന്‍റ​ണി റെ​യ്സ​ണ്‍ (36) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്. തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Read Also : ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുത്തു: പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്ക് 

2017 മാ​ർ​ച്ച് 26-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ദേ​ശീ​യ​പാ​ത 183-ൽ ​മ​ഞ്ചു​മ​ല​യി​ലെ 66 കെ​വി കെ ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന് സ​മീ​പം കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പീ​രു​മേ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എം.​എ​ൻ. ശി​വ​പ്ര​സാ​ദ് അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button