മൂന്നാർ: ഇടുക്കിയിൽ പെട്രോളടിച്ച ശേഷം അശ്രദ്ധമായി വാഹനം മുന്നോട്ട് എടുക്കവേ ഉണ്ടായ അപകടത്തിൽ പെട്രോള്‍ പമ്പ് ജീവനക്കാരന് പരിക്കേറ്റു. മൂന്നാർ കെഎസ്ആർടിസി പമ്പിലെ ജീവനക്കാരനായ നടയാർ സ്വദേശി ജഗനാണ് പരിക്കേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ജീപ്പ് ഡ്രൈവർ അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തെറിച്ച് വീണ ജീവനക്കാരന്റെ ഒരു പല്ല് പൊഴിഞ്ഞു പോവുകയും ചുണ്ടിന് പരിക്കേൽക്കുകയും ചെയ്തു. ദൃക്സാക്ഷികള്‍ പറഞ്ഞു. വിനോദസഞ്ചാരികളുമായി സംഭാഷണത്തിൽ ഏർപ്പെട്ട ഡ്രൈവർ മുൻവശത്ത് ജീവനക്കാരൻ നിൽക്കുന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം. നിലവിൽ പൊലീസ് കേസൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments