ErnakulamLatest NewsKeralaNattuvarthaNews

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപം തലയോട്ടി : പൊലീസ് അന്വേഷണം

പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്

കൊച്ചി: കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. പുല്ല് വളർന്നു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.

Read Also : പ്രതിയില്‍ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്ന് പരാതി കേരള പൊലീസിന് നാണക്കേട്

തലയോട്ടിക്ക് ഒരു വർഷത്തോളം പഴക്കമുള്ളതായിട്ടാണ് പ്രാഥമിക നി​ഗമനം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി ബേബിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. തലയോട്ടി വിശദമായ പരിശോധനകൾക്ക് അയക്കും.

Read Also : നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു: ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

സ്ഥലത്ത് നിന്ന് തലയോട്ടിക്ക് പുറമെ ദ്രവിച്ച ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button