പാലക്കാട്: വടക്കഞ്ചേരിയില്‍ പട്ടാപ്പകല്‍ വീണ്ടും മോഷണം. ചുവട്ടു പാടം ആട്ടോക്കാരന് ലില്ലി മനോജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവനും 67,000 രൂപയും കവര്‍ന്നു.
ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ലുകൊണ്ട് തകര്‍ത്ത് പലക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്.
Read Also : അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് വാക്സീൻ മാറി കുത്തിവെച്ചു: നഴ്സിന് സസ്പെൻഷൻ, സംഭവം പാലക്കാട്
അലമാരക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുക്കളയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ച് അലമാര കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന നാലാമത്തെ മോഷണമാണിത്. മുന്‍പ് നടന്ന മോഷണങ്ങളിലെ പ്രതികളെയും ഇതുവരെ പിടികൂടാനായിട്ടില്ല.
Post Your Comments