KollamKeralaNattuvarthaLatest NewsNews

മ​ട​ത്ത​റ​യി​ല്‍ 11കി​ലോ​യോ​ളം ക​ഞ്ചാ​വുമായി യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ എ​ല​ന്‍ ഹൗ​സി​ല്‍ നി​ക്സ​ന്‍ സേ​വ്യ​ര്‍ (26) ആണ് പൊ​ലീ​സ് പി​ടി​യി​ലാ​യത്

അ​ഞ്ച​ല്‍: മ​ട​ത്ത​റ​യി​ല്‍ 11കി​ലോ​യോ​ളം ക​ഞ്ചാ​വുമായി യുവാവ് പൊലീസ് പിടിയിൽ. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ എ​ല​ന്‍ ഹൗ​സി​ല്‍ നി​ക്സ​ന്‍ സേ​വ്യ​ര്‍ (26) ആണ് പൊ​ലീ​സ് പി​ടി​യി​ലാ​യത്.

പൊ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും, ക​ട​യ്ക്ക​ല്‍, ചി​ത​റ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി കെഎ​സ്ആ​ർടിസി ബ​സി​ല്‍ എ​ത്തി​യ നി​ക്സ​ന്‍ സേ​വ്യ​റി​നെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മ​ട​ത്ത​റ​യി​ല്‍ ട്രോ​ളി ബാ​ഗി​ല്‍ നി​ര​വ​ധി പൊ​തി​ക​ളി​ലാ​യി ബ​സി​ല്‍ ക​ട​ത്തി​യ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല; ചർച്ചയായി വിനായകന്റെ വാക്കുകൾ

ഓ​ണം ല​ക്ഷ്യ​മി​ട്ട് കോ​ള​നി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വാ​ണ​ന്നാ​ണ് പൊലീ​സ് നി​ഗ​മ​നം. പി​ടി​യി​ലാ​യ നി​ക്സ​ന്‍ സേ​വ്യ​റിനെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ മ​ട​ത്ത​റ​യി​ല്‍ ആ​ര്‍​ക്ക് ന​ല്‍​കാ​നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്, ഇ​വി​ടെ​യു​ള്ള ഇ​യാ​ളു​ടെ ഇ​ട​പാ​ടു​കാ​ര്‍ ആ​രൊ​ക്കെ എ​ന്ന​ത് സം​ബ​ന്ധി​ച്ചും പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ഷ്‌, ചി​ത​റ എ​സ്.​ഐ മു​ഹ്സി​ന്‍ മു​ഹ​മ​ദ്, ഡാ​ന്‍​സാ​ഫ് എ​സ്.​ഐ ജോ​തി​ഷ് ചി​റ​വൂ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഞ്ചാ​വും പ്ര​തി​യെ​യും പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്‌ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button