
വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം എതിരെ വരികയായിരുന്ന ജീപ്പിലിടിച്ച് പൊലീസ് ട്രെയിനി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന പൊലീസ് ട്രെയിനിയായ ആര്യംകോട് വിട്ടിയോട് സ്വദേശി അഭിലാഷ് (29), ജീപ്പിൽ ഉണ്ടായിരുന്ന അരുൺ, രാധ, മനോജ്, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ പിരപ്പൻകോട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത്. അഭിലാഷ് സഞ്ചരിച്ചിരുന്ന മാരുതി കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചശേഷം എതിരെവന്ന ബൊലേറൊ ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments