ന്യൂഡല്‍ഹി: 6-ജി ഉടന്‍ ഇന്ത്യയിലെത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പിന്നാലെ വന്‍ ആവേശത്തിലും ആകാംക്ഷയിലുമാണ് രാജ്യം. ജനങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള ഡേറ്റാ പ്ലാനുകളും സേവനങ്ങളുമാണ് ഇന്ത്യ നല്‍കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റായ 5-ജി എത്തുകയും ചെയ്തു. 5-ജിയില്‍ നിന്ന് 6ജിയിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് രാജ്യമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
Read Also: മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ സർവേ നടത്താൻ റവന്യു വിഭാഗം
നിലവില്‍ രാജ്യത്ത് 700 ജില്ലകളിലാണ് 5-ജി സേവനം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പ്യൂട്ടറില്‍ ഒരു ഡേറ്റയ്ക്ക് വേണ്ടി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞ് ലഭിക്കുന്നതിനുള്ള സമയത്തെ സൂചിപ്പിക്കുന്ന ലേറ്റന്‍സിയിലുണ്ടായ കുറവ് 5-ജി വാഗ്ദാനം ചെയ്യുന്ന വലിയ പ്രത്യേകതയാണ്. ഒരേസമയം നിരവധി ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യാനും 5-ജി സാങ്കേതികവിദ്യ സഹായിക്കുന്നു. വര്‍ദ്ധിച്ച സ്പീഡും മറ്റ് സവിശേഷതകളും ഉപയോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം നല്‍കി. ഇത്തരം അവിശ്വസനീയമായ മാറ്റങ്ങള്‍ നല്‍കിയ 5-ജി യുഗത്തില്‍ നിന്ന് 6-ജി യുഗത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ഇന്ത്യ.
Post Your Comments