KeralaLatest NewsNews

മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ സർവേ നടത്താൻ റവന്യു വിഭാഗം

കോതമംഗലം: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ സർവേ നടത്താൻ റവന്യൂ വിഭാഗം. നാളെയാണ് സർവ്വേ നടക്കുക. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസർവേ തീരുമാനിച്ചിട്ടുള്ളത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയത്.

Read Also: ഓണം വരവായി; തിരുവോണനാളിലെ ചടങ്ങുകൾ അറിയാം

ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

മാത്യു കുഴൽനാടൻ കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിർമ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്.

Read Also: മിഷൻ ഇന്ദ്രധനുഷ്: ഒന്നാംഘട്ടത്തിൽ വാക്‌സിനേഷൻ നൽകിയത് 75% കുട്ടികൾക്കും 98% ഗർഭിണികൾക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button