Latest NewsKeralaNews

ഓഗസ്റ്റ് 22 ഓടെ കെഎസ്ആർടിസി ശമ്പള കുടിശിക നൽകും: ധനമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഈ മാസം 22 ഓടെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വിതരണത്തിനുള്ള ആദ്യ ഗഡു അനുവദിച്ചു കഴിഞ്ഞു. എന്നാൽ ജീവനക്കാർക്ക് തുക ഒന്നിച്ച് നൽകിയാൽ മതിയെന്ന തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗത്തിൽ അംഗീകരിച്ചു.

Read Also: കേരളാ ചരിത്രത്തിൽ പിണറായി സർക്കാരിനോളം നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല: കെ സുരേന്ദ്രൻ

വരുമാനം വർദ്ധിപ്പിച്ച് കൂടുതൽ മെച്ചപ്പെടുന്ന സാഹചര്യത്തിലേക്ക് കെഎസ്ആർടിസി മാറുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഓണം അലവൻസ് നൽകാത്ത സാഹചര്യമുണ്ടായതിനാൽ ഈ വർഷം അലവൻസ് സാധ്യമായ രീതിയിൽ നൽകണമെന്ന് മാനേജ്മെന്റിനോട് നിർദേശിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിൽ മാനേജ്മെന്റ് ഉചിതമായ തീരുമാനം കൈക്കൊള്ളും. ഓണം സീസണിൽ ബസുകൾ പരമാവധി നിരത്തിലിറക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ജീവനക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികളിൽ നിന്നും യൂണിയനുകൾ പിൻ മാറണമെന്നറിയിച്ചതായി തൊഴിൽ – പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ആന്റണി രാജു, കെഎസ്ആർടിസി സിഎം.ഡി ബിജു പ്രഭാകർ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Read Also: ‘അച്ഛൻ പറഞ്ഞു രജനികാന്ത് പാവമാടാ, വിട്ടേക്കെന്ന്’: ജയിലറിന്റെ റിലീസ് മാറ്റാനുണ്ടായ കാരണം പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button