KeralaLatest NewsNews

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി:എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പള്ളിക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

Read Also: കാ​റി​ൽ ക​ട​ത്തി​യ 72 ലി​റ്റ​ർ വി​ദേ​ശമ​ദ്യ​വു​മാ​യി 27കാരൻ പിടിയിൽ

അതേസമയം, അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഒരു വിഭാഗം ഇന്ന് കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് നാല് മണിക്കാണ് കുര്‍ബാന. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്‌ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നില്‍ അവതരിപ്പിക്കും.

ഞായറാഴ്ചയാണ് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞത്. അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. ആര്‍ച്ച് ബിഷപ്പ് സിറില്‍ ബാസിലിനെതിരെയാണ് പ്രതിഷേധം നടന്നത്. പള്ളിയിലെ വിമത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button