KannurLatest NewsKeralaNattuvarthaNews

റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്

കണ്ണൂർ: റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്.

Read Also : മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട് : മന്ത്രി മുഹമ്മദ് റിയാസ്

തളിപ്പറമ്പ് ധർമശാലയിൽ ആണ് സംഭവം. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ധർമശാല ദൂരദർശൻ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം നടന്നത്. ലോറിക്കടിയിൽ കിടന്നുറങ്ങിയ സജേഷിന്‍റെ കാലുകൾക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വീ​ടി​നു​മു​മ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു: വീ​ടി​ന്റെ ജ​ന​ലി​നും തീ​പി​ടി​ച്ചു

സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button