ന്യൂഡൽഹി: നാമൊരുത്തരും തുല്യ പൗരന്മാരാണെന്നും നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. തുല്യ അവകാശങ്ങളും തുല്യ കടമകളുമുണ്ടെന്നും എന്നാൽ ഇതിനെല്ലാം ഉപരി നമുക്കുള്ളത് ഇന്ത്യയിലെ പൗരന്മാരാണെന്ന സ്വത്വമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
Read Also: അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു: നടപടികൾ ഊർജിതമാക്കും
സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ആഘോഷിക്കുന്നത് മഹത്തായ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന സത്യത്തെയാണ്. നമുക്കോരോരുത്തർക്കും ജാതി, മതം, ഭാഷ, പ്രദേശം എന്നീ സ്വത്വമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരിയായി ഒന്നുണ്ട്. ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിലുള്ള നമ്മുടെ സ്വത്വമാണ് അതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
നമ്മുടെ 77-ാം സ്വാതന്ത്ര്യദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ! ഇത് നമുക്കെല്ലാവർക്കും മഹത്തായതും ഐശ്വര്യപ്രദവുമായ അവസരമാണ്. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷം കാണുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഇന്ത്യയിൽ എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുട്ടികളും യുവാക്കളും വൃദ്ധരും തുടങ്ങി എല്ലാവരും ആവേശഭരിതരായി നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം ആഘോഷിക്കാൻ തയ്യാറെടുക്കുന്നത് എന്നത് സന്തോഷവും അഭിമാനവും ആണ്. വളരെ ആവേശത്തോടെയാണ് ആസാദി കാ അമൃത് മഹോത്സവത്തിനെ ജനങ്ങൾ സ്വീകരിക്കുന്നതെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
Post Your Comments