കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധിയെ തടഞ്ഞ് പ്രതിഷേധം. അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്‍ച്ച് ബിഷപ്പ് സിറില്‍ ബാസിലിനെതിരെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം നടന്നത്. പള്ളിയിലെ വിമത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് റേഷൻ റൈറ്റ് കാർഡ്: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
പോലീസ് സുരക്ഷയോടെ ആര്‍ച്ച് ബിഷപ്പിനെ പള്ളിയിലേക്ക് കൊണ്ട് പോകാനുള്ള ശ്രമമാണ് നടന്നത്. ആര്‍ച്ച് ബിഷപ്പ് പള്ളിയിലേക്ക് കടക്കുന്നത് തടയാനാണ് വിമതവിഭാഗം ശ്രമിച്ചത്. ഏകീകൃത കുർബാന നടപ്പിലാക്കാനാണ് സിറിൽ വാസിൽ കൊച്ചിയിലെത്തിയതെന്നും അദ്ദേഹം മാർപാപ്പ അയച്ച പ്രതിനിധിയാണെന്നതിന് തെളിവില്ലെന്നും പ്രഷേധക്കാർ ആരോപിച്ചു. പ്രതിഷേധം നടത്തിയ വിശ്വാസികളെ പോലീസ് ലാത്തികൊണ്ട് അടിച്ചൊതുക്കാന്‍ ശ്രമിച്ചത് സ്ഥിതി ഗതികള്‍ വഷളാക്കാൻ കാരണമായി.
Post Your Comments