അടിമാലി: മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഷാജി, കോഴിക്കോട് മാവൂർ കണ്ണിപ്പറമ്പ് പഴയംകുന്നത്ത് ആദർശ് ബാബു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ പരിശോധനയിൽ കൊന്നത്തടി പാറത്തോട് കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജിയുടെ വീട്ടിൽ നിന്ന് 3.100 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.
Read Also : പ്രമേഹമുള്ളവർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉള്‍പ്പെടുത്തണം, കാരണം…
പ്രിവന്റീവ് ഓഫീസർ വി. രവി, കെ.വി. പ്രദീപ്, എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്, സി.എം. അബ്ദുൾ ലത്തീഫ്, വി. പ്രശാന്ത്, സിമി ഗോപി, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരാതികൾ അടിമാലി നർക്കോട്ടിക് സ്ക്വാഡ്- 04864 225782, സർക്കിൾ ഇൻസ്പെക്ടർ-9400069534 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അറയിച്ചു.
Post Your Comments