കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന്, എൻഎസ്എസ് ജനറൽ സെക്രട്ടറിയെ പുകഴ്ത്തി ജെയ്ക് വിശദീകരണവുമായി രംഗത്ത് എത്തി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ എന്നും നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിത്സിക്കേണ്ടതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
രണ്ടുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ട്രാൻസ്ജെൻഡര്‍ അറസ്റ്റില്‍
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു…പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി …”ഇടതുപക്ഷം”…നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്…കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ…പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക…വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക…രാഷ്ട്രിയ സലാം..
Post Your Comments