പിറവം: വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 40-45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നയാൾ മൂവാറ്റുപുഴയാറിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വെള്ളൂർ റെയിൽവേ മേൽപ്പാലത്തിലൂടെ കടന്നുപോകവേയായിരുന്നു അപകടം നടന്നത്.
വൈക്കം കടത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നും സ്കൂബ ടീം എത്തി രാത്രിയുൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന്, ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടർന്നാണ്, മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments