KeralaLatest NewsNews

മദ്യപിക്കുന്നതിന് പണം നൽകിയില്ല: അന്യ സംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി അക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ചേർത്തല: മദ്യപിക്കുന്നതിനു പണം നൽകാത്തതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളെ വീട്ടിൽകയറി അക്രമിച്ചു വീടുതകർത്ത സംഭവത്തിൽ രണ്ടുപേരേ അറസ്റ്റ് ചെയ്ത് പോലീസ്. നഗരസഭ പത്താം വാർഡ് മുറിവേലിച്ചിറ വീട്ടിൽ ദിനേശൻ(42), കൊല്ലം പന്മന കുറവറയത്ത് നിലവിൽ കടക്കരപ്പള്ളി 13-ാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന നിസാംകുഞ്ഞ്(48) തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: നടി അന്‍കിതയുടെ പിതാവ് അന്തരിച്ചു: ശവമഞ്ചം ചുമന്ന് താരം

ഒറ്റപ്പുന്നക്കു സമീപം വാടകക്കു താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് ആക്രമണം നടന്നത്. അക്രമണത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ ആക്രമിക്കുന്നതിന് പുറമെ ഇവിടുത്തെ വീട്ടുപകരണങ്ങളും ഇവർ തല്ലിത്തകർത്തു. ചേർത്തല എസ്.ഐ. വി ജെ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: ‘പരിഹാരം ഉണ്ടാകേണ്ടത് ഹൃദയത്തിൽ നിന്നാണ്, വെടിയുണ്ടകളിൽ നിന്നല്ല’: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button