
കണ്ണൂര്‍: മദ്യപസംഘം പൊലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ആക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അത്താഴക്കുന്നില്‍ ആണ് സംഭവം. ക്ലബില്‍ മര്‍ദ്ദിക്കുന്നത് കണ്ട് കയറിയ പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
Post Your Comments