Latest NewsNewsIndiaCrime

വീട്ടിൽ പറയാതെ പുറത്തുപോയി, തിരിച്ച് വന്നത് ഒരു ദിവസം കഴിഞ്ഞ്; മകളെ കൊലപ്പെടുത്തി അച്ഛൻ

അമൃത്‌സർ: വീട്ടിൽ പറയാതെ പുറത്തുപോയതിന് മകളെ കൊലപ്പെടുത്തി പിതാവ്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലാണ് സംഭവം. നിഹാങ് സിഖ് വംശജനായ ബൗവാണ് തന്റെ മകളെ വെട്ടി കൊലപ്പെടുത്തി മൃതദേഹം ബൈക്കിൽ കെട്ടി റോഡിൽ വലിച്ചെറിഞ്ഞത്. കൂലിപ്പണി ചെയ്യുന്ന ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 20 മണിക്കൂർ നേരം മകൾ വീടിനു പുറത്തായിരുന്നുവെന്നും ഇതിൽ പ്രകോപിതനായിട്ടാണ് കൊലപാതകം ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്, കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകളുടെ സ്വഭാവം മോശമാണെന്ന് കരുതിയാണ് ഇയാൾ ഈ ക്രൂരത ചെയ്തത്. ബുധനാഴ്ച വീട്ടിലുള്ള ആരെയും അറിയിക്കാതെ ബൗവിന്റെ മകൾ പുറത്തുപോയിരുന്നു. എവിടേക്കാണ് പോകുന്നതെന്നോ, എപ്പോൾ മടങ്ങിവരുമെന്നോ ഒന്നും പെൺകുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. ഇതിൽ മകളോട് ദേഷ്യപ്പെട്ട ബൗ, വഴക്കിനിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി തന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വിവരം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് പറയുകയും ചെയ്തു. തന്റെ മകൻ തന്റെ കൊച്ചുമകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബൗവിന്റെ മാതാവും മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button