ThrissurNattuvarthaLatest NewsKeralaNews

‘സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് 9 വർഷം കൊണ്ട് മോദി രാജ്യത്താകെ നടപ്പാക്കിയത്’

തൃശൂർ: ഇന്ത്യയ്‌ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനങ്ങളാണ് കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അത്രയും വികസനമൊന്നും രാജ്യത്ത് മറ്റാരും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്ത് എല്ലായിടത്തും അദ്ദേഹം വികസനമെത്തിച്ചു എന്നും അനിൽ ആന്റണി പറഞ്ഞു.

‘2014ൽ 500 സ്റ്റാർട്ടപ്പായിരുന്നത് ഇന്ന് ഒരുലക്ഷത്തിലധികമായി. വിമാനത്താവളങ്ങൾ 74ൽനിന്ന് 150 ആയി ഉയർന്നു. റെയിൽവെ ലൈനുകൾ കൂടുതൽ വൈദ്യുതീകരിക്കാനായി. വരും നാളുകളിൽ ചുരുക്കം സമയത്തിനകം കൂടുതൽ വികസനം അദ്ദേഹം നടപ്പാക്കും. കോടിക്കണക്കിനു യുവാക്കളെ പോലെ നരേന്ദ്ര മോദിയുടെ വീക്ഷണത്തിൽ താനും വിശ്വസിക്കുന്നു. ഇന്ത്യ ലോകത്തിനു മുന്നിൽ മഹാശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു,’ അനിൽ ആന്റണി വ്യക്തമാക്കി.

നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടില്ലെന്നും അനിൽ ആന്റണി പറഞ്ഞു. കേരളത്തിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ‌ എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നോട്ടുമാത്രമേ പോകുകയുള്ളു എന്നും ഒരു മണ്ഡലത്തിലും ബിജെപി പിറകോട്ട് പോകില്ലെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button