
പാരീസ്: വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവറിൽ ബോംബ് ഭീഷണി. മുൻകരുതൽ നടപടിയായി ഇഫൽ ടവറിൽ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു. ഈഫൽ ടവറിന്റെ മൂന്ന് നിലകൾ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈഫൽ ടവർ താൽക്കാലികമായി അടച്ചുവെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി.
Read Also: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര ചെയ്തയാളെ പുഴയില്‍ വീണ് കാണാതായി: തിരച്ചില്‍
അതേസമയം, ബോംബ് നിർവീര്യമാക്കൽ വിദഗ്ധരും പോലീസും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments