![](/wp-content/uploads/2025/02/mixcollage-12-feb-2025-11-51-am-8394-1739341305.webp)
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് നേർക്ക് ഭീഷണി സന്ദേശം അയച്ച ഒരാളെ മഹാരാഷ്ട്രയിലെ ചെമ്പൂരിൽ നിന്നും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 11 ന് മുംബൈ പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോൾ പ്രകാരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിദേശ സന്ദർശനത്തിന് മുമ്പ് അദ്ദേഹത്തിന്റെ വിമാനത്തിന് നേരെ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.
ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത മുംബൈ പോലീസ് ഉടൻ തന്നെ രഹസ്യാന്വേഷണ ഏജൻസികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫോൺ വിളിക്ക് ഉത്തരവാദിയായ വ്യക്തിയെ ചെമ്പൂർ പ്രദേശത്ത് നിന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത് അയാൾ മാനസിക രോഗിയാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ സന്ദർശനത്തിലാണ്. പാരീസിൽ അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം എഐ ആക്ഷൻ ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.
Post Your Comments