Latest NewsKeralaNews

ഭക്തിസാന്ദ്രമായി സന്നിധാനം, ഈ വർഷത്തെ നിറപുത്തരി മഹോത്സവം സമാപിച്ചു

ഇനി ചിങ്ങമാസ പൂജകൾക്കായാണ് നട തുറക്കുക

കാർഷിക സമൃദ്ധി വിളിച്ചോതുന്ന ഈ വർഷത്തെ നിറപുത്തരി മഹോത്സവം സമാപിച്ചു. ഇന്നലെ പുലർച്ചെ 4.00 മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നട തുറന്ന് നിർമ്മാല്യത്തിനും അഭിഷേകത്തിനും ശേഷം, കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം നടത്തി. തുടർന്നാണ് ഭക്തർ പതിനെട്ടാം പടിയിൽ സമർപ്പിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയത്. തന്ത്രി കണ്ഠര് രാജീവരരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തിലാണ് നിറപുത്തരി മഹോത്സവ ചടങ്ങുകൾ നടന്നത്.

നെൽക്കതിരുകൾ ശ്രീകോവലിൽ എത്തിച്ച ശേഷം പ്രത്യേക പൂജയും ദീപാരാധനയും നടത്തി. തുടർന്ന് നട തുറന്നശേഷം പൂജിച്ച നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിതരണം ചെയ്തു. പുലർച്ചെ 5.45-ന് ആരംഭിച്ച നിറപുത്തരി മഹോത്സവ പൂജകൾ 6.15-നാണ് പൂർത്തിയാക്കിയത്. ശേഷം അഭിഷേകവും ഉദയാസ്തമയ പൂജയും കളഭാഭിഷേകവും ഉച്ചപൂജയും പൂർത്തിയാക്കി നട അടച്ചു. വൈകിട്ട് 5.00 മണിക്ക് നട തുറന്ന് 6.30-ന് ദീപാരാധന നടത്തി. അത്താഴപൂജകൾ പൂർത്തിയാക്കിയ ശേഷം ഹരിവരാസനം പാടി രാത്രി 10.00 മണിക്കാണ് നട അടച്ചത്. ഇനി ചിങ്ങമാസ പൂജകൾക്കായാണ് നട തുറക്കുക.

Also Read: കുളിച്ച്‌ കുറി തൊടുന്നതിലുമുണ്ട് കാര്യങ്ങൾ: ദിവസങ്ങൾക്കനുസരിച്ച് കുറി ധരിച്ചാൽ ഗുണങ്ങൾ പലത്

shortlink

Related Articles

Post Your Comments

Related Articles


Back to top button