Latest NewsNattuvarthaNewsIndia

അമ്മയും പെൺമക്കളും മരിച്ച നിലയിൽ

അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത(45)യേയും 19, 16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്

കന്യാകുമാരി: അമ്മയേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത(45)യേയും 19, 16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ യേശുദാസൻ പത്ത് വർഷം മുൻപ് മരിച്ചിരുന്നു. യേശുദാസിന്റെ മരണ ശേഷം അനിതയാണ് മക്കളെ വളർത്തിയത്. പത്തൊമ്പത് വയസ്സുള്ള മൂത്തമകൾ കോളേജ് വദ്യാർത്ഥിനിയും ഇളയമകൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. അനിതയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായാണ് ലഭിക്കുന്ന വിവരം.

Read Also : ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

വ്യാഴാഴ്ച രാവിലെയാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ ഏറെ സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ അയൽവാസികൾ ജനൽ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന്, അഞ്ച്ഗ്രാമം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹങ്ങൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അനിതയുടെ അസുഖം മൂലം മൂന്ന് പേരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button