CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

അതിശയിപ്പിക്കുന്ന സ്റ്റൈലൻ ലുക്കിൽ ബോളിവുഡ് താരസുന്ദരി തമന്ന ഭാട്ടിയ : ചിത്രങ്ങൾ വൈറൽ

2006 ൽ കേഡി എന്ന ചിത്രത്തിലൂടെയാണ് തമന്ന തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

മുംബൈ : ബോളിവുഡ് നടി തമന്ന അടുത്തിടെ സ്റ്റൈലിഷ് ലുക്കിലും ആകർഷകമായ വസ്ത്രധാരണത്തിലും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത് ആരാധക ശ്രദ്ധ പിടിച്ചുപറ്റി.

2006 ൽ കേഡി എന്ന ചിത്രത്തിലൂടെയാണ് തമന്ന തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘കല്ലൂരി,’ ‘പടികാത്തവൻ,’ ‘അയൻ,’ ‘സുര’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തമന്ന കൂടുതലും പ്രേക്ഷക ശ്രദ്ധ നേടിയത്. ആക്ഷൻ പായ്ക്ക് ബ്ലോക്ക്ബസ്റ്റർ ബാഹുബലിയിലെ അഭിനയത്തിലൂടെ അവർ പ്രേക്ഷകരെ മയക്കുകയും ചെയ്തു.

അടുത്ത് കാലത്ത് ‘അരൺമനൈ 4’ എന്ന സിനിമയിലും ‘ജയിലർ’ എന്ന സിനിമയിലെ ‘കാവാല’ എന്ന ഗാനത്തിലെ നൃത്ത പ്രകടനത്തിലൂടെയും അവർ ഏറെ വൈറലായി.

ബോളിവുഡിൽ, തമന്നയുടെ ‘സ്ത്രീ 2’ എന്ന ചിത്രം വൻ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച നീരജ് പാണ്ഡെയുടെ ‘സിക്കന്ദർ കാ മുകദ്ദർ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയും അവർ പ്രേക്ഷകരെ ആകർഷിച്ചു.

കൂടാതെ ഈ വർഷം തമന്ന ‘ഒഡേല 2’ എന്ന സിനിമയിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം ഇൻസ്റ്റാഗ്രാമിൽ സ്റ്റൈലിഷ് ഫോട്ടോകൾ അവർ പതിവായി പങ്കുവെയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button