വിഴിഞ്ഞം: യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം വേട്ടക്കകല്ലിന് സമീപം ആഷിക്, വണ്ടിത്തടം സ്വദേശിയായ ഷബിൻ എന്നിവരെയാണ് പിടികൂടിയത്. കോവളം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി വണ്ടിത്തടം പെട്രോൾ പമ്പിന് സമീപത്ത് വണ്ടിത്തടം സ്വദേശി തൗഫീക്കിനെ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ തൗഫീക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : വോയിസ് ചാറ്റിൽ പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
ഏതാനും ദിവസംമുമ്പ് പ്രതികൾ തൗഫീക്കിന്റെ സുഹൃത്തിന്റെ കടയിൽ കയറി ബഹളം ഉണ്ടാക്കിയത് തൗഫീക്ക് ചോദ്യം ചെയ്തിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കോവളം പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ കോവളം സിഐ ബിജാേയ്, തിരുവല്ലം സിഐ രാഹുൽ രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments