സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ ഒമ്പതുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു: ​ഗുരുതര പരിക്ക്

ജാഫര്‍ സിദ്ദിഖ് അലിയുടെ മകള്‍ ആയിഷ എന്ന പെണ്‍കുട്ടിയെയാണ് പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചത്

ചെന്നെെ: സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഒമ്പത് വയസുകാരിയെ പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ജാഫര്‍ സിദ്ദിഖ് അലിയുടെ മകള്‍ ആയിഷ എന്ന പെണ്‍കുട്ടിയെയാണ് പശുക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചത്.

ചെന്നെെയിലെ എംഎംഡിഎ കോളനിയിലെ ഇളങ്കോ സ്ട്രീറ്റിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആയിഷയും അമ്മയും ഇളയ സഹോദരനും നടന്നു വന്നപ്പോള്‍ പശു ആയിഷയെ കൊമ്പ് കൊണ്ട് എടുത്ത് എറിയുകയായിരുന്നു. താഴെ വീണ ആയിഷയെ ചവിട്ടുകയും കൊമ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Read Also : ഓണാഘോഷം, കോളേജുകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പശുക്കളെ ഓടിക്കാൻ കഴിഞ്ഞില്ല. അവസാനം നിരവധി ശ്രമങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ അക്രമിച്ച പശുക്കളുടെ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Share
Leave a Comment