KollamKeralaNattuvarthaLatest NewsNews

കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു

വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്

കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികൾ കോടതിയുടെ ജനൽ ചില്ല് തകർത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനൽ ചില്ലുകൾ തകർത്തത്. പ്രതികൾ അക്രമാസക്തരാവുകയായിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.

Read Also : താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ: മാപ്പു പറയാൻ ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ലെന്ന് കെ സുരേന്ദ്രൻ

2016 ജൂൺ 15 നാണ് കൊല്ലം കളക്ട്രേറ്റിൽ സ്ഫോടനം നടന്നത്. പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജയിൽ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്. അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ.

Read Also : എ.എന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി. കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പൊലീസ് വേറെ കേസെടുക്കുമെന്ന് അറിയിച്ചു. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button