KottayamNattuvarthaLatest NewsKeralaNews

കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് അപകടം: ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന് പ​​രി​​ക്ക്

ഏ​​റ്റു​​മാ​​നൂ​​ർ - അ​​യ​​ർ​​ക്കു​​ന്നം റോ​​ഡി​​ൽ മാ​​ട​​പ്പാ​​ട് ഊ​​റ്റ​​ക്കു​​ഴി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെയാണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്

ഏ​​റ്റു​​മാ​​നൂ​​ർ: കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചുണ്ടായ അപകടത്തിൽ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന് പ​​രി​​ക്കേറ്റു. ഏ​​റ്റു​​മാ​​നൂ​​ർ – അ​​യ​​ർ​​ക്കു​​ന്നം റോ​​ഡി​​ൽ മാ​​ട​​പ്പാ​​ട് ഊ​​റ്റ​​ക്കു​​ഴി​​യി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യോ​​ടെയാണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന മാ​​ട​​പ്പാ​​ട് ക്ലി​​നി​​ക് ന​​ട​​ത്തു​​ന്ന അ​​രു​​ണോ​​ദ​​യം വീ​​ട്ടി​​ൽ ഡോ. ​​അ​​രു​​ണി​​ന്‍റെ കാ​​റും എ​​തി​​ർ​​ദി​​ശ​​യി​​ൽ​ നി​​ന്നെ​​ത്തി​​യ പ​​ൾ​​സ​​ർ ബൈ​​ക്കു​​മാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. മ​​റ്റൊ​​രു വാ​​ഹ​​ന​​ത്തെ മ​​റി​​ ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​ണ് ബൈ​​ക്ക് കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച​​തെ​​ന്ന് ഡോ.​ ​അ​​രു​​ൺ പ​​റ​​ഞ്ഞു.

Read Also : പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം; 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

ബൈ​​ക്കി​​ൽ ര​​ണ്ട് യു​​വാ​​ക്ക​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ടി​​യു​​ടെ ശ​​ക്തി​​യി​​ൽ റോ​​ഡി​​ലേ​​ക്ക് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ർ തെ​​റി​​ച്ചു​ വീ​​ണു. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന​യാ​​ൾ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ചി​​രു​​ന്ന​​തി​​നാ​​ൽ പ​​രി​​ക്കു പ​​റ്റി​​യി​​ല്ല. ബൈ​​ക്കി​ന്‍റെ പു​​റ​​കി​​ലി​​രു​​ന്ന യു​​വാ​​വി​​ന്റെ ത​​ല​​യ്ക്കാണ് പ​​രി​​ക്കേ​​റ്റത്. ഇ​​യാ​​ളെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ ആ​​രും ത​​യാ​​റാ​​കാ​​തെ വ​​ന്ന​​തോ​​ടെ ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ ഓ​​ട്ടോ​റി​ക്ഷ സ്റ്റാ​​ൻ​​ഡി​​ലെ തൊ​ഴി​ലാ​ളി​യും സി​​പി​​​എം ഊ​​റ്റ​​ക്കു​​ഴി ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ സ​​തീ​​ഷാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ട്ട​​വ​​രെ ത​​ന്‍റെ വാ​​ഹ​​ന​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.

അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്കും കാ​​റി​​ന്‍റെ മു​​ൻ​​വ​​ശ​​വും ത​​ക​​ർ​​ന്നു. ഏ​​റ്റു​​മാ​​നൂ​​ർ പൊലീ​​സ് മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button