മുംബൈ: ബിജെപിക്ക് ജനാധിപത്യമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ക്രൂരന്മാരുടെ പാര്‍ട്ടിയാണെന്നും ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമത ബാനര്‍ജി.
Read Also : അധ്യാപക തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
അതേസമയം മുംബൈ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാനെ ബി.ജെ.പി വേട്ടയാടിയെന്നും മമത ആരോപിച്ചു. ഇന്ത്യ ഒരിക്കലും മസില്‍പവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സംവിധായകന് മഹേഷ് ഭട്ടിനെയും മുംബൈ മയക്കുമരുന്ന് കേസില്‍ മകന് അറസ്റ്റിലായതിന് പിന്നാലെ നടന് ഷാരൂഖ് ഖാനെയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നുവെന്ന് മമത പറഞ്ഞു.
Post Your Comments