കല്യാശ്ശേരി: ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.
Read Also : ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് കല്യാശേരി കോലത്തുവയൽ സമുദായ ശ്മശാനത്തിൽ നടക്കും. പരേതനായ ഇ.എൻ. ഗോപാലൻ നായരുടെയും പി. കാർത്യായനിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിര അശോകൻ, ആദിത്യൻ അശോകൻ. സഹോദരങ്ങൾ: പരേതനായ പി. ബാബുരാജ്, പി. ഗീത, പി. സന്തോഷ്.
Post Your Comments