KeralaLatest NewsNews

കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം: പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ്‌ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. അമ്മക്കൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്.

Read Also: കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസൽ ഉടൻ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം

പെൺകുട്ടിയോടുള്ള യുവാവിന്റെ അതിക്രമം കണ്ട് അമ്മ ബഹളം വെച്ചു. തുടർന്ന്  ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വെക്കുകയും കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി ഇന്ത്യൻ സൈന്യം: നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button