രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തമിഴ്നാട് സന്ദർശിക്കും. ഓഗസ്റ്റ് 5 മുതൽ 8 വരെ നാല് ദിവസം നീളുന്ന സന്ദർശനമാണ് രാഷ്ട്രപതി നടത്തുന്നത്. ഇന്ന് രാവിലെ മുതുമല കടുവ സങ്കേതം സന്ദർശിക്കുന്നതാണ്. തുടർന്ന്, തമിഴ്നാട്ടിലെ ആന പാപ്പാന്മാരുമായി രാഷ്ട്രപതി സംവദിക്കും. നാളെ മദ്രാസ് സർവകലാശാലയുടെ 165-ാമത് ബിരുദദാന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കുന്നതാണ്.
ചെന്നൈയിലെ രാജ്ഭവനിൽ വനവാസികളുമായി സംവദിക്കാനും രാഷ്ട്രപതി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മഹാകവി സുബ്രഹ്മണ്യ ഭാരതിയാരുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്യും. തുടർന്ന്, രാജ്ഭവനിലെ ദർബാർ ഹാളിന്റെ പുനർനാമകരണ ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കുന്നതാണ്. ദേശീയ ആയുഷ് മിഷന് കീഴിൽ വില്ലിയനൂരിൽ 50 കിടക്കകൾ ആശുപത്രിയുടെ ഉദ്ഘാടനവും നിർവഹിക്കും. തമിഴ്നാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം എട്ടാം തീയതിയാണ് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങുക.
Also Read: നിന്റെ നാവ് അടക്കിവെക്കണം, ഈ വീഡിയോ കണ്ടാല്‍ ഇവന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും: ബാല
Post Your Comments