
കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണി(41)നെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാള്‍ കോട്ടയം ഭാഗത്തുനിന്ന് കൈപ്പുഴമുട്ട് ഭാഗത്തേക്കു യുവതിയും സുഹൃത്തും യാത്രചെയ്തിരുന്ന ബൈക്കിനെ പിന്തുടര്ന്നെത്തി ഇവരെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും യുവതിയെ അടിക്കുകയുമായിരുന്നു. തുടർന്ന്, ഇയാള്‍ ഇവര്‍ യാത്ര ചെയ്തിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെറിയുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കുമരകം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments