KeralaLatest NewsNews

‘ഗണേശന്‍ എനിക്ക് ഒരു സങ്കല്‍പ്പമാണ്’: വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ കമന്റടിക്കാതിരിക്കുക – ഷംസീറിനോട് ശശി തരൂർ

ന്യൂഡല്‍ഹി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ ഗണപതി/മിത്ത് പരാമർശങ്ങളിൽ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസ്താവനയെ പ്രതിരോധിക്കാന്‍ തന്റെ മുന്‍ പരാമര്‍ശം ആയുധമാക്കാൻ ആകില്ലെന്നും, പ്ലാസിറ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടി മറ്റൊരു അവസരത്തിലായിരുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.

‘എട്ടൊമ്പത് വര്‍ഷം മുമ്പുള്ള കഥയാണത്. മനുഷ്യന്റെ ശരീരത്തില്‍ ആനയുടെ തലവെച്ച ഗണപതിയുടെ ശരീരം, ഭാരതത്തിലാണ് പ്ലാസ്റ്റിക് സര്‍ജറി ആരംഭിച്ചത് എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ഒരു ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറഞ്ഞത്, പ്ലാസ്റ്റിക് സര്‍ജറി ഭാരതത്തില്‍ ആരംഭിച്ചു എന്നതില്‍ ഒരു സംശയവുമില്ല എന്നാണ്. റൈനോപ്ലാസ്റ്റി എന്ന മൂക്കിന്റെ ഓപ്പറേഷന്‍ ശ്രുശ്രുത ചെയ്തിട്ടുണ്ട്. അത് ലോകത്തിലെ ആധ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണ്. അത് എങ്ങനെ ചെയ്തു, ശസ്ത്രക്രിയാ നടപടികള്‍ എന്താണ്, എന്ത് ഉപകരണം ഉപയോഗിക്കണം എന്നതിക്കെ തെളിവ് കണ്ടുപിടിച്ചിട്ടുണ്ട്. യാഥാര്‍ഥ്യം നോക്കിയാല്‍ ഇത് ഇന്ത്യയുടെ വലിയ അഭിമാനമാണെന്ന് പറയാന്‍ സാധിക്കും. അതിന്റെ ഇടയില്‍ ഗണപതിയുടെ കഥയും മതത്തേയും കൊണ്ടുവരേണ്ട ആവശ്യമില്ല.

ഗണപതിയെ ആരാധിക്കുന്ന വ്യക്തിയാണ് താൻ. ഗണപതിയെ പൂജിച്ചാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുക. പക്ഷേ, എനിക്ക് ഗണേശന്‍ ഒരു സങ്കല്‍പ്പമാണ്. അതിനെ ലിട്രലായി എടുക്കരുത്. ഷംസീറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, വിശ്വാസമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കമന്റടിക്കാതിരിക്കുന്നതാണ് ഭേദം. എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാതിരിക്കുന്നത്?’, തരൂർ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button