KeralaLatest NewsNews

ന്യായീകരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട, ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ’: രാജീവ് ചന്ദ്രശേഖർ

ഹിന്ദു വിശ്വാസങ്ങളെകുറിച്ച് അപകീർത്തികരമായി പരാമർശം നടത്താൻ സ്പീക്കർ എ.എൻ ഷംസീറിന് യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കർക്കെതിരെ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സ്പീക്കറുടെയോ സിപിഎമ്മിന്റെയോ ന്യായികരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ടയെന്നും ഹിന്ദുക്കൾ എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹവും ബിജെപിയും ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കറുടെ പരാമർശത്തിലാണ് തുടർച്ചയായി കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവരോട് മാപ്പ് അപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം മുൻപ് അറിയിച്ചിരുന്നു.

കേരളത്തിൽ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുമ്പോൾ ആരും ബസ് കത്തിക്കുന്നില്ല, ആരും കൊല്ലപ്പെടുന്നില്ല, ഒരിടത്തും അക്രമമില്ല. പക്ഷേ അത് നമ്മുടെ വിശ്വാസത്തെ അപമാനിക്കുന്നതിനോ ഹൈന്ദവ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്നതിനോ ഉള്ള അവസരമായി പിണറായി വിജയന്റെ കൂട്ടാളികൾ കാണരുത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിന്ദു വിരുദ്ധ പരാമർശത്തിൽ എ എൻ ഷംസീർ മാപ്പ് പറയില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ മുൻപിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഗൂഡലോചനയുടെ ഭാഗമായാണ്. ഓഗസ്റ്റ് 9-ന് ക്വിറ്റ് ഇന്ത്യദിനത്തിൽ ഹിന്ദു ഐക്യവേദി ദേവസ്വം ബോർഡ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തുമെന്നും കെ പിശശികല ടീച്ചർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button