Latest NewsKeralaNews

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്‌സിഡി എന്ന പേരിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഫ്യുവൽ സബ്‌സിഡി എന്ന പേരിൽ സോഷ്യൽ മീഡിയ വഴി വ്യാജ ലിങ്ക് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവശാലും ഈ ലിങ്ക് നിങ്ങളുടെ സ്മാർട്ട് ഫോണിൽ തുറക്കാനോ ഇനി അഥവാ തുറന്നത് വഴി കിട്ടുന്ന സ്‌ക്രീനിൽ നിങ്ങളുടെ പേഴ്‌സണൽ വിവരങ്ങൾ ബാങ്ക് ഡീറ്റെയിൽസ് ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഒടിപി എന്നിവ ഷെയർ ചെയ്യാനോ പാടില്ലെന്ന് പോലീസ് നിർദ്ദേശം നൽകി.

Read Also: ഈ മൂന്ന് കാര്യങ്ങളെ ഒരിക്കലും മറയ്ക്കാനാകില്ല: സൂര്യന്‍, ചന്ദ്രന്‍, സത്യം എന്നിവയാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി

അപരിചിതരുടെ നിർദ്ദേശ പ്രകാരം നിങ്ങളുടെ സ്മാർട്ട് ഫോണിൽ സ്‌ക്രീൻ ഷെയറിങ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഒടിപി , ബാങ്ക് ഡീറ്റെയിൽസ്, പേഴ്‌സണൽ വിവരങ്ങൾ ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ എടുക്കാൻ ആവും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണത്തിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന പോർട്ടലിൽ വിളിച്ചു പരാതി രജിസ്റ്റർ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Read Also: റി​ട്ട. എ​സ്ഐ​യു​ടെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണം: ജ​ന​ല്‍​ച്ചി​ല്ലു​ക​ളും കാ​റും ബൈ​ക്കും അ​ടി​ച്ചു ത​ക​ര്‍​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button