
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന ഗുജറാത്ത് സൂററ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യന്, ചന്ദ്രന്, സത്യം എന്നിവയാണതെന്നും അവര്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു.
‘ബിജെപിയുടെ നിരന്തര പരിശ്രമങ്ങള്‍ക്കിടയിലും രാഹുല്‍ഗാന്ധി തളര്‍ന്നില്ല, കീഴടങ്ങിയില്ല, പകരം ജുഡീഷ്യല്‍ പ്രക്രിയയില്‍ വിശ്വാസം അര്‍പ്പിച്ചു. ബിജെപിക്കും അതിന്റെ കൂട്ടാളികള്‍ക്കും ഇതൊരു പാഠമായിരിക്കും. നിങ്ങളുടെ ഏറ്റവും മോശമായത് നിങ്ങള്‍ക്ക് ചെയ്യാം, പക്ഷേ ഞങ്ങള്‍ പിന്നോട്ട് പോകില്ല. സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാട്ടുന്നതും വിളിച്ചുപറയുന്നതും തുടരും. ഭരണഘടനാ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും’, ജയറാം രമേശ് പ്രതികരിച്ചു.
Post Your Comments