KottayamNattuvarthaLatest NewsKeralaNews

ബൈ​ക്ക് ബ​സിലേക്ക് ഇടിച്ച് കയറി യു​വാ​വിന് ദാരുണാന്ത്യം

മീ​ന​ടം പാ​ട​ത്ത് പ​റ​മ്പി​ല്‍ ഷി​ന്‍റോ ചെ​റി​യാ​ന്‍ (26) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. മീ​ന​ടം പാ​ട​ത്ത് പ​റ​മ്പി​ല്‍ ഷി​ന്‍റോ ചെ​റി​യാ​ന്‍ (26) ആ​ണ് മ​രി​ച്ച​ത്.

Read Also : പോക്സോ കേസിൽ പ്രതിയെ മാറ്റി, മുൻ ഡിവൈഎസ്പിക്ക് പ്രതിഫലമായി റിസോർട്ട് നൽകി: പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ

കൊ​ല്ലം-തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ മാ​ധ​വ​ന്‍ പ​ടി​ക്ക് സ​മീ​പം ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്ത് നി​ന്ന് മു​ണ്ട​ക്ക​യ​ത്തി​ന് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ഷി​ന്‍റോ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ബ​സി​ന്‍റെ മു​ന്‍ഭാ​ഗ​ത്ത് അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഷി​ന്‍റോയെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ വ​ട​വാ​തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ അസഫാഖ് ശ്രമിച്ചു

കോ​ട്ട​യം ഈ​സ്റ്റ് പൊ​ലീ​സും മ​ണ​ര്‍​കാ​ട് പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button