ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഡല്‍ഹിയില്‍ 10 വയസുകാരിയെ താമസ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. അസഫാഖിന് കേരള പൊലീസ് വധശിക്ഷ ഉറപ്പാക്കണമെന്നും പിതാവ് ആവശ്യപ്പെടുന്നു. അസഫാഖ് മുമ്പ് താമസിച്ചിരുന്ന ചേരിയിലെ നിവാസികളും ഇയാള്‍ക്കെതിരെ രംഗത്തെത്തി.
അസഫാഖ് കൊടും ക്രിമിനലാണെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചതായും പൊലീസ് കണ്ടെത്തി. ഡല്‍ഹിയില്‍ ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മകള്‍ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. അസഫഖിന്റെ കൈ കടിച്ച ശേഷം മകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ അസഫാഖിനെ പിടികൂടി ഡല്‍ഹി പൊലീസിന് കൈമാറുകയായിരുന്നു.
Post Your Comments