Latest NewsIndiaNews

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ജയ്പൂര്‍: കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയില്‍ ഇട്ട് ചുട്ടുകൊന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read Also: ബന്ധം വഷളാകാതെ ശ്രദ്ധിക്കണം: ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്

ബുധനാഴ്ച രാവിലെ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം ആടിനെ മേയ്ക്കാന്‍ വയലിലേക്ക് പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കല്‍ക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ വളയും ചെരിപ്പും കണ്ടെടുത്തു.

ചൂളയില്‍ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി ചില സൂചനകളുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button