തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പ്രസ്താവനയ്‌ക്കെതിരെ തലസ്ഥാനത്ത് നടത്തിയ നാപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസം ഉണ്ടാക്കിയെന്ന് പറഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആയിരത്തിലധികം പേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് പാളയം മുതല്‍ പഴവാങ്ങാടി വരെയായിരുന്നു യാത്ര. അനധികൃതമായി സംഘം ചേര്‍ന്ന് ഘോഷയാത്ര നടത്തിയെന്ന് പറഞ്ഞാണ് കേസ്. ഹൈക്കോടതി വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാല്‍, ഘോഷയാത്ര സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ പറഞ്ഞു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ് വിശ്വാസ സംരക്ഷണ ദിനാചരണത്തിന് ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് നാപജപ യാത്ര നടത്തിയത്.
Post Your Comments