Latest NewsNewsIndiaCrime

ഹരിയാന വർഗീയ കലാപ കേസുകൾ എസ്‌ഐടി അന്വേഷിക്കും

ചണ്ഡീഗഡ്: ഹരിയാനയിലെ വർഗീയ കലാപ കേസുകൾ എസ്‌ഐടി അന്വേഷിക്കും. നുഹിലെ ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ മോനു മനേസറിന്റെ പങ്ക് കൂടി പരിശോധിക്കും.

വിശ്വഹിന്ദു പരിഷത്ത് ഘോഷയാത്ര തടയാനുള്ള ശ്രമത്തെച്ചൊല്ലി നുഹിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മതപണ്ഡിതനുമടക്കം ആറ് പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഗുരുഗ്രാമിൽ അക്രമം തുടരുകയാണ്.

സ്പീക്കർ പറഞ്ഞതുപോലെ ശാസ്ത്രത്തോടൊപ്പം: ഫേസ്ബുക്ക് കുറിപ്പുമായി ആര്യാ രാജേന്ദ്രൻ

നുഹിലെ അക്രമത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, സോഹ്‌നയിൽ ജനക്കൂട്ടം നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു. ഗുരുഗ്രാമിലെ ഒരു പള്ളി ആക്രമിക്കുകയും അതിലെ പുരോഹിതനെ കൊല്ലുകയും ഗുരുഗ്രാമിൽ ഭക്ഷണശാല കത്തിക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും നുഹിൽ അൽപ്പസമയത്തേക്ക് കർഫ്യൂ ഇളവ് ചെയ്തിട്ടുണ്ടെന്നും ഗുരുഗ്രാമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഡിജിപി വ്യക്തമാക്കി. ഗുരുഗ്രാം പൂർണ്ണമായും ഇപ്പോൾ സുരക്ഷിതമാണെന്നും പിന്നീട് അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button