തിരുവനന്തപുരം: സ്പീക്കർ എ എൻ എംസീറിന് പിന്തുണയുമായി മേയർ ആര്യാ രാജേന്ദ്രൻ. സ്പീക്കർ പറഞ്ഞതുപോലെ ശാസ്ത്രത്തോടൊപ്പമാണെന്ന് ആര്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.
സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങാൻ പാടില്ല എന്നും ഭക്ഷണം കഴിക്കാൻ പാടില്ല എന്നും അങ്ങനെ ചെയ്താൽ മരണം വരെ സംഭവിക്കാം എന്നും അന്ധവിശ്വാസമുണ്ടായിരുന്നു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 2019 ഡിസംബർ 26ന് ഉണ്ടാകുന്ന സൂര്യഗ്രഹണം കാണാൻ ബാലസംഘം കൂട്ടുകാർ ആഹ്വാനം ചെയ്യുന്നത്. എല്ലാവരും സൂര്യഗ്രഹണം ഒരുമിച്ചു കണ്ടു ഭക്ഷണവും കഴിച്ചു. കണ്ടവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു, അതിൽ താനുമുണ്ടെന്ന് ആര്യ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങാൻ പാടില്ല എന്നും ഭക്ഷണം കഴിക്കാൻ പാടില്ല എന്നും അങ്ങനെ ചെയ്താൽ മരണം വരെ സംഭവിക്കാം എന്നും അന്ധവിശ്വാസമുണ്ടായിരുന്നു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 2019 ഡിസംബർ 26ന് ഉണ്ടാകുന്ന സൂര്യഗ്രഹണം കാണാൻ ബാലസംഘം കൂട്ടുകാർ ആഹ്വാനം ചെയ്യുന്നത്. എല്ലാവരും സൂര്യഗ്രഹണം ഒരുമിച്ചു കണ്ടു ഭക്ഷണവും കഴിച്ചു. കണ്ടവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു അതിൽ ഞാനുമുണ്ട്.
ബഹു സ്പീക്കർ പറഞ്ഞതുപോലെ ശാസ്ത്രത്തോടൊപ്പം
Read Also: എൻഎസ്എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: ഷംസീർ പ്രസ്താവന തിരുത്തണമെന്ന് കെ സുധാകരൻ
Post Your Comments