കമ്പ്യൂട്ടര്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവരാണ് മിക്ക ആളുകളും. ഇത്തരം ആളുകള്‍ക്ക് ഇല്ലാത്ത രോഗങ്ങളുമില്ല. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാകുമെന്നാണ് പറയുന്നത്.
കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. 64-നും 95-നും ഇടയില്‍ പ്രായുള്ള 1500 വനിതകളിലാണ് ഇവിടുത്തെ ഗവേഷകര്‍ പഠനം നടത്തിയത്. പത്തു മണിക്കൂറിലേറെ കസേരയില്‍ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നതും ദിവസം 40 മിനിറ്റില്‍ താഴെ വ്യായാമം ചെയ്യുന്നവരുമായ സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇക്കൂട്ടരില്‍ സാധാരണ ആരോഗ്യമുള്ളവരേക്കാള്‍ എട്ടു വര്‍ഷം മുന്‍പേ വാര്‍ദ്ധക്യം ബാധിച്ചു തുടങ്ങിയതായി കണ്ടെത്തി.
Read Also : എംഎസ് ധോണിയും ഞാനും അടുത്ത സുഹൃത്തുക്കളല്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്
ഡിഎന്‍എയില്‍ കാണപ്പെടുന്ന ടെലോമിയറുകള്‍ എന്ന ഘടകം കുറയുന്നതാണ് എളുപ്പത്തില്‍ വാര്‍ദ്ധക്യം ബാധിക്കുന്നതിനു കാരണമാകുന്നത്. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഒരേ ഇരുപ്പില്‍ ഇരുന്നു ജോലി ചെയ്യുന്നവരില്‍ ശരീര കോശങ്ങള്‍ പെട്ടെന്നു പ്രായം ചെല്ലുന്നതായി കണ്ടെത്തിയെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. അലാദ്ദീന്‍ ഷദ്യാബ് പറയുന്നു.
തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദ്ദം എന്നിവ താളംതെറ്റുന്നതിനു ഇതു കാരണമാകും. ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് പറയുന്നത്.
Post Your Comments